Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Training Program

Kasaragod

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി

പ​ന​ത്ത​ടി: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് മെം​ബ​ർ കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​ഴു മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​സൈ​ൻ യു​വ​ർ ഡി​ഗ്നി​റ്റി എ​ന്ന പേ​രി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പാ​ണ​ത്തൂ​ർ വി​വേ​കാ​ന​ന്ദ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വാ​ർ​ഡ് മെം​ബ​റും പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​നു​മാ​യ കെ.​ജെ. ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് കാ​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെം​ബ​ർ കെ​യ​ർ പ​ദ്ധ​തി​യു​ടെ ലോ​ഗോ പ​രി​ശീ​ല​ക​നും മോ​ട്ടി​വേ​ട്ട​റു​മാ​യ വി. ​വേ​ണു​ഗോ​പാ​ൽ പ്ര​കാ​ശ​നം ചെ​യ്തു. ലോ​ഗോ ത​യാ​റാ​ക്കി​യ ആ​ദ​ർ​ശ് അ​നീ​ഷ് കു​മാ​റി​ന് 3001 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി. മ​ധു കാ​ട്ടൂ​ർ, മൈ​ക്കി​ൾ പൂ​വ​ത്താ​നി, രേ​ഷ്‌​മ രാ​ജേ​ഷ്, മ​ല്ലി​ക കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഫു​ഡ് പ്രോ​സ​സിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി

കൊ​ച്ചി: സ്വ​ദേ​ശി സ​യ​ന്‍​സ് മൂ​വ്‌​മെ​ന്‍റ്, കേ​ര​ളം, ഹോം ​സ​യ​ന്‍​സ് വ​കു​പ്പ്, റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍, തെ​രേ​സി​യ​ന്‍ ഇ​ന്നോ​വേ​ഷ​ന്‍ ആ​ന്‍​ഡ് ബി​സി​ന​സ് ഇ​ന്‍​ക്യൂ​ബേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍, എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് (ഓ​ട്ടോ​ണോ​മ​സ്) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ​ത്തി​ല്‍ ജീ​വി​തോ​പാ​ധി പ​രി​ശീ​ല​നം എ​ന്ന ര​ണ്ട് ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ്വ​ദേ​ശി സ​യ​ന്‍​സ് മൂ​വ്‌​മെ​ന്‍റി​ന്‍റെ അ​ഗ്രോ​ബേ​സ്ഡ് സ​യ​ന്‍​സ്, ടെ​ക്‌​നോ​ള​ജി, ഇ​ന്നോ​വേ​ഷ​ന്‍ ഹ​ബ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ ന്യൂ​ട്രി പ്രൊ​ഡ​ക്ട് ഇ​ന്നോ​വേ​ഷ​ന്‍ ഹ​ബി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ ക​ഴി​വു​ക​ള്‍ വി​ക​സി​പ്പി​ക്കു​ക​യും സ്ഥി​ര​ത​യാ​ര്‍​ന്ന ജീ​വി​തോ​പാ​ധി അ​വ​സ​ര​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഈ ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ല​ക്ഷ്യം. സ്വ​ദേ​ശി സ​യ​ന്‍​സ് മൂ​വ്‌​മെ​ന്‍റ്, കേ​ര​ളം സം​യു​ക്ത സെ​ക്ര​ട്ട​റി​യാ​യ ര​ശ്മി കൃ​ഷ്ണ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന്‍റെ സീ​നി​യ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​എം. സ​ജി​മോ​ള്‍ അ​ഗ​സ്റ്റി​ന്‍, എ​ക്സ്റ്റ​ന്‍​ഷ​ന്‍ ആ​ന്‍​ഡ് ഇ​ന്‍​ക്യൂ​ബേ​ഷ​ന്‍ ഡീ​ന്‍ ഡോ. ​നി​ര്‍​മ​ല പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.സം​ഘ​ടി​പ്പി​ച്ചു

District News

സെന്‍റ് ആന്‍റണീസ് കോളജിൽ ഫോസ്റ്റാഗ് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി

പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫോ​സ്റ്റാ​ഗ് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പീ​രു​മേ​ട് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ഡോ. ​സു​മി​ൻ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​സ്റ്റാ​ഗ് ട്രെ​യ്ന​ർ മു​ഹ​മ്മ​ദ് ജാ​ഫ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ രാ​ജു, ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്സ് ഡ​യ​റ​ക്‌​ട​ർ സ​ജി സ​ക്ക​റി​യാ​സ്, ഹേ​മ​ന്ത് വി​ജ​യ​ൻ, ജോ​സ് ആ​ന്‍റ​ണി, ബിബി​ൻ പ​യ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ടു​ക്കി ജി​ല്ലാ പീ​രു​മേ​ട് സ​ർ​ക്കി​ൾ എ​ഫ്എ​സ്എ​സ്എ​ഐ ഈ​റ്റ് റൈ​റ്റ് കാ​മ്പ​സാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ കോ​ള​ജാ​ണ് പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ്.

District News

ജ​ന​മൈ​ത്രി സ​മി​തി അം​ഗ​ങ്ങ​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

ക​ൽ​പ്പ​റ്റ: ജി​ല്ലാ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മൈ​ത്രി സ​മി​തി അം​ഗ​ങ്ങ​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.


പ​ന​മ​രം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി അ​ബ്ദു​ൾ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​മൈ​ത്രി പ​ദ്ധ​തി​ക​ൾ, കേ​ര​ള പോ​ലീ​സി​ന്‍റെ ഡി ​ഡാ​ഡ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ക്ലാ​സു​ക​ൾ ന​ട​ന്നു. ജി​ല്ലാ ജ​ന​മൈ​ത്രി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​എം. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ എ​സ്പി​സി അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സ്, പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് മോ​ൻ, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത സു​മം, റി​ട്ട. പോ​ലീ​സ് സൂ​പ്ര​ണ്ട് പ്രി​ൻ​സ് ഏ​ബ്ര​ഹാം, ഡി ​ഡാ​ഡ് കൗ​ണ്‍​സ​ല​ർ അ​നു​ശ്രീ, ഹോ​പ് പ​ദ്ധ​തി കോ​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പ, വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ക​ളി​ലെ ജ​ന​മൈ​ത്രി സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

മൗണ്ട് സെന്റ് തോമസില്‍ വൈദികര്‍ക്ക് തുടര്‍പരിശീലന പരിപാടി

കൊച്ചി: സീറോമലബാര്‍ സഭ ക്ലര്‍ജി കമ്മീഷന്‍റെ നേതൃത്വത്തില്‍ രൂപതകളിലെ യുവ വൈദികര്‍ക്ക് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ദശദിന പരിശീലന പരിപാടി നടത്തി. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.

വൈദികര്‍ ഈ കാലഘട്ടത്തില്‍ മാനുഷികഗുണങ്ങള്‍ അധികമായി വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈദിക പരിശീലനം നിരന്തരം തുടരേണ്ട ഒന്നാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.

കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.

അജപാലന ദൈവശാസ്ത്രം, മനഃശാസ്ത്രം, ആരാധനക്രമം, സഭാനിയമം, ബൈബിള്‍ വ്യാഖ്യാനം, കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍സ്, യൂത്ത് ആനിമേഷന്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധര്‍ ക്ലാസുകളും ശില്പശാലകളും നയിച്ചു.

Latest News

Corehub Up